അവധിക്കാലം ആഘോഷമാക്കാന്‍ വിസ്മയയില്‍ പുതിയ രണ്ടു റൈഡുകള്‍
1540655
Tuesday, April 8, 2025 12:55 AM IST
പറശിനിക്കടവ്: അവധിക്കാലം ആഘോഷമാക്കാന്‍ പറശിനിക്കടവ് വിസ്മയ പാർക്ക് ഒരുങ്ങി. നൂതനമായ പുതിയ രണ്ടു റൈഡുകള്‍ സ്ഥാപിച്ചാണ് ഓരോ അവധിക്കാലവും വിസ്മയ വരവേല്‍ക്കുന്നത്. ഈ വര്‍ഷം 50 ലക്ഷം രൂപാ ചെലവിലായി കൊച്ചു കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന 'ഗെല്ലോപ്പ് റൈഡും' മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന 'മിറര്‍ മാജിക്കു'മാണ് സ്ഥാപിച്ചിരിക്കുന്നത്.
റൈഡുകളുടെ ഉദ്ഘാടനം സിനിമാതാരം ഉണ്ണിരാജും ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍-5 ലെ റാനിയ റഫീഖും ചേര്‍ന്ന് നിർവഹിച്ചു. വിസ്മയ പാര്‍ക്ക് ചെയര്മാന് പി.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്മാന് പി.മുകുന്ദന് മുഖ്യാതിഥിയായിരുന്നു.
വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ്,എം.ബിസിത, എം.വി ജനാര്ദനൻ, പി.കെ മുജീബ് റഹ്മാന്, വല്സന് കടമ്പേരി, സമദ് കടമ്പേരി, കെ. രാജീവന്, എം.ദാമോദരന്‍, ഒ.സുഭാഗ്യം, കെ. സന്തോഷ് ഇ. വൈശാഖ് എന്നിവർ പ്രസംഗിച്ചു. അവധിക്കാലത്ത് സന്ദര്‍ശകര്‍ക്കായി വിവിധ ഇവന്റുകളും ഫണ്ഷോകളും ഫുഡ് ഫെസ്റ്റും വിസ്മയയിൽ ഒരുക്കുന്നുണ്ട്.