ബോധവത്കരണ ക്ലാസ് നടത്തി
1540992
Wednesday, April 9, 2025 1:50 AM IST
ഇരിട്ടി: അലയന്‍സ് ക്ലബ്, മുഴക്കുന്ന് പിടിഎച്ച് സഹചാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആരോഗ്യദിനാചരണവും ബോധവത്കരണ ക്ലാസും നടത്തി. മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ എ.വി. ദിനേശ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി അലയൻസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹസൻ അധ്യക്ഷത വഹിച്ചു. മാനസിക, ശാരീരിക ആരോഗ്യം എന്ന വിഷയത്തില്‍ ഡോ. ജി. ശിവരാമകൃഷ്ണന് ക്ലാസെടുത്തു. സി. ഷമീര്‍, ടി.കെ.നസീര്‍, മൊയ്തീന്, ടി.ജെ. അഗസ്റ്റിന്, ജയിംസ് പ്ലാക്കിയില്‍, പി. ബെന്നി, കെ.പി. വേണുഗോപാല്‍, വി.എം. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.