ഓള് ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂര്‍ വാഴ്സിറ്റിക്ക് രണ്ടാംസ്ഥാനം
1540998
Wednesday, April 9, 2025 1:50 AM IST
കാഞ്ഞങ്ങാട്: പഞ്ചാബില്‍ നടന്ന ഓള് ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് രണ്ടാം സ്ഥാനം. അവസാന റൗണ്ടില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയെയും കോട്ടയം എംജി യൂണിവേഴ്സിറ്റിയെയും പരാജയപ്പെടുത്തിയാണ് കണ്ണൂര്‍
തിളങ്ങുന്ന വിജയം നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ 54 യൂണിവേഴ്സിറ്റികള്‍ മത്സരത്തില്‍ പങ്കെടുത്തു. കെ.കെ. അജിന, എയ്ഞ്ചല്‍ പോള്‍, മിത മാമന് (മുന്നാട് പിപ്പീള്‍സ് കോളജ്), എം.ഡി.വിശ്രുദ, എസ്.പി.കൃതി (കാസര്‍ഗോഡ് ഗവ.കോളജ്), ഗോപിക രവീന്ദ്രന്, ഗായത്രി വിനോദ്,(കാഞ്ഞങ്ങാട് നെഹ്റു കോളജ്), അഭിരാമി മനോജ് (അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ്),കെ.ആദിഷ(തലശേരി ബ്രണ്ണന്‍ കോളജ്), ജി.എ.അമൃത(തലശേരി ഗവ.ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍) എന്നിവരായിരുന്നു ടീമംഗങ്ങള്‍. രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകര്‍. ടീം മാനേജര്‍: ടി.അനഘ ചന്ദ്രന്.