നടുവനാട് വോളി: കേരള റിയൽ എസ്റ്റേറ്റിന് കിരീടം
1540651
Tuesday, April 8, 2025 12:55 AM IST
ഇരിട്ടി: നടുവനാട് പി.വി. നാരായണൻ മാസ്റ്റർ സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന നടുവനാട് വോളിബോൾ ടൂർണമെന്റിൽ എം.പി. ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും പി.വി. രവീന്ദ്രൻ (കെഎസ്ആർടിസി) മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മേജർ വോളിയിൽ കേരള റിയൽ എസ്റ്റേറ്റ് വോളി ടീം ജേതാക്കളായി. ഫൈനലിൽ ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് കേരള റിയൽ എസ്റ്റേറ്റ് വിജയിച്ചത്.
എം.വി. കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയ്ക്കും പിവിആർ വെജിറ്റബിൾസ് നടുവനാട് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ജില്ലാ വോളി മത്സരത്തിൽ ഭഗത് സിംഗ് അന്നൂരിനെ പരാജയപ്പെടുത്തി ടാസ്ക് മക്രേരി കിരീടം നേടി.
കോങ്ങാട് ശോഭ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയ്ക്കും കേളോത്ത് പദ്മിനി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിയ്ക്കും വേണ്ടിയുള്ള വനിതാ വോളി ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരിയെ പരാജയപ്പെടുത്തി അൽഫോൺസ കോളജ് പാല ജേതാക്കളായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ സമ്മാനദാനം നടത്തി. നടുവനാട് കൂട്ടായ്മ ചെയർമാൻ സി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാംഗങ്ങളായ കെ. സോയ, കെ.പി. അജേഷ്, കെ.വി. പവിത്രൻ, കെ. പ്രേമ നിവാസൻ, കെ.വി. ജിതേഷ്, എം.വി. ആദിത്യൻ, പി.എം. അഷ്റഫ് എന്നിവ൪ പ്രസംഗിച്ചു. തുടർന്ന് ഗ്രോമോത്സവവും നടന്നു.