ചെങ്ങളായി-അഡൂർകടവ് പാലം പ്രവൃത്തി പുനരാരംഭിച്ചു
1540981
Wednesday, April 9, 2025 1:50 AM IST
ചെങ്ങളായി: ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്ങളായി-അഡൂർകടവ് പാലം പ്രവൃത്തി വീണ്ടും തുടങ്ങി. നിർമാണ സാമഗ്രികൾ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നിർത്തി വച്ച പണിയാണ് ഇപ്പോൾ തുടങ്ങിയത്.
പ്രവൃത്തി നിലച്ചത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ചെങ്ങളായിയിലും അഡൂർ ഭാഗത്തും പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള അനുബന്ധറോഡ് നിർമാണത്തിന് പിന്നാലെ തൂൺ നിർമാണവും തുടങ്ങി. 12 കോടിയാണ് നിർമാണ ചെലവ്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിലവിൽ ഇവിടെ യാത്രയക്ക് തൂക്കുപാലത്തെയാണ് ആളുകൾ ആശ്രയിക്കുന്നത്. ഇതാകട്ടെ തുരുമ്പെടുത്ത് അപകടാവസ്ഥയിലുമാണ്.