സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ മഹാസഭ 11ന് കണ്ണൂരിൽ
1540996
Wednesday, April 9, 2025 1:50 AM IST
കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ 11ന് കണ്ണൂരിൽ നടക്കും. താവക്കര ബ്രോഡ്ബീൻ ഹോട്ടലിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭയിൽ നൂറലധികം വിദേശ സർവകലാശാലകളിലും കോളജുകളിലും സ്പോട്ട് അഡ്മിഷൻ നേടാനുള്ള അവസരമൊരുക്കും. വിദേശ വിദ്യാഭ്യാസ മഹാസഭയിൽ ഓസ്ട്രേലിയ, ജർമനി, യുഎസ്എ, കാനഡ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലാൻഡ്, യുഎഇ, ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിൽ കണ്ട് വിവരങ്ങൾ മനസിലാക്കാം.
പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 50,000 ലേറെ കോഴ്സുകളില് നിന്ന് അനുയോജ്യമായ തെരഞ്ഞെടുക്കാനുള്ള സൗകര്യം വിദേശ വിദ്യാഭ്യാസ മഹാസഭയിൽ ലഭ്യമാണ്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു മില്യനിലേറെ സ്കോളർഷിപ്പ് നേടാനും ഒരു ലക്ഷം വരെ മൂല്യമുള്ള റിഡീമബിൾ കൂപ്പണുകൾ നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി ഐഇഎൽടിഎസ്, പിടിഇ, ടിഒഇഎഫ്എൽ,ജിആർഇ, ഒയിറ്റി, ജർമൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച് ലാംഗ്വേജ് സെർറ്റു (ലാംഗ്വേജ് സെർട്ട്), സ്പാനിഷ് ക്ലാസുകൾ എന്നിവയ്ക്ക് 30 ശതമാനം ഫീസ് ഇളവും ലഭിക്കും.
പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും മഹാസഭയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ www. santamonicaedu.inഎന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ -മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645 222999.