ചെടിക്കുളം പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1540654
Tuesday, April 8, 2025 12:55 AM IST
ചെടിക്കുളം: ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മാർ ജോർജ് ഞറളക്കാട്ടിനൊപ്പം ഇടവക വികാരി ഫാ. പോൾ കണ്ടത്തിൽ, ഇടവകാംഗമായ പൗരോഹിത്യത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഫാ. ശാന്തി ദാസ് എന്നിവർ ചേർന്ന് ദിവ്യബലിയർപ്പിച്ചു.
ഇടവക കോ-ഓർഡിനേറ്റർ മാത്തുക്കുട്ടി പന്തപ്ലാക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി തോമസ് കണ്ടനാംകുഴിയിൽ, കൈക്കാരൻമാരായ ജോസഫ് ഓരത്തേൽ, ജയിംസ് അന്തിനാട്, ഡെന്നീസ് ആലുങ്കൽ, ജിൻസ് മാത്യുവള്ളിക്കൽ, മദർ അനിൽറ്റ്, സിസ്റ്റർ നിഷ, വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ചാക്കോ പന്നിക്കോട്ടിൽ, ജെസി ഉമ്മകുഴിയിൽ എന്നിവർ ആഘോഷങ്ങൾ നേതൃത്വം നൽകി.