സമ്മർ കോച്ചിംഗ് ക്യാമ്പ്
1540982
Wednesday, April 9, 2025 1:50 AM IST
ചെമ്പേരി: ജില്ലാ അമേച്വർ അത്ലറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സായിയുടെ മുൻ കോച്ചും ജില്ലാ അമേച്വർ അത്ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റുമായ ജോസ് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സിറിൽ ചെറുകരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖ പ്രഭാഷണം നടത്തി. ഏരുവേശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, സ്കൂൾ മുഖ്യാധ്യാപകൻ എം.ജെ. ജോർജ്, സ്കൂൾ കായികാധ്യാപകൻ വിനോദ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. അത്ലറ്റിക്സ്, വോളിബാൾ, നെറ്റ്ബോൾ, ഹാൻഡ് ബോൾ എന്നീ ഇനങ്ങളിലാണു പരിശീലനം. കായികാധ്യാപകൻ വിനോദ് അഗസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രഗത്ഭ പരിശീലകരായ ബെന്നി പരിന്തിരിക്കൽ, ആതിര റോയ്, ഷൈജു സെബാസ്റ്റ്യൻ എന്നിവരാണു പരിശീലനം നൽകുന്നത്.