ലഹരി വിരുദ്ധ ജാഗ്രതാ സമിതി
1540991
Wednesday, April 9, 2025 1:50 AM IST
ഇരിട്ടി: വീർപ്പാട ഗാന്ധി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധജാഗ്രതാ സമിതി രുപീകരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ പ്രദേശത്തുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വായനശാല പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ആറളം സ്റ്റേഷൻ എസ്ഐ അരുൺ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.ഒ. പവിത്രൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി എക്സൈസ് ഓഫീസർ നെൽസൻ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് വിശദീകരിച്ചു.
പഞ്ചായത്ത് അംഗം യു.കെ. സുധാകരൻ, യു.എസ്. ബിന്ദു, മാത്തുക്കുട്ടി പന്തപ്ലാക്കൽ, എം. ആർ. ഷാജി , സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു . പഞ്ചായത്ത് അംഗം യു കെ സുധാകരൻചെയർമാനായ 41 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു.
കൺവീനറായി എം.ഒ. പവിത്രൻ മാസ്റ്ററെയും രക്ഷാധികാരികളായി ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം സിഐ ആൻഡ്രിക് ഗ്രോമിക്, നെൽസൺ തോമസ് (ഇരിട്ടി എക്സൈസ്), എം.ആർ. ഷാജി എന്നിവരെ തെരഞ്ഞെടുത്തു. വീർപ്പാട് പ്രദേശം കേന്ദ്രീകരിച്ച് ഒരു ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു.