മഹാത്മാഗാന്ധി കുടുംബ സംഗമം
1540979
Wednesday, April 9, 2025 1:50 AM IST
പയ്യാവൂർ: കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലത്തിലെ പതിനഞ്ചാം വാർഡ് (മടമ്പം) മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ, പി.ടി. കുര്യാക്കോസ്, വാർഡ് കൗൺസിലർ പി. മീന, കെ. ബിനോയി, കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.