നവീകരിച്ച കരിമരുതുംകിരി റോഡ് ഉദ്ഘാടനം ചെയ്തു
1540980
Wednesday, April 9, 2025 1:50 AM IST
ആലക്കോട്: എംഎൽഎയുടെ 2024 -25 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വെട്ടിക്കാലാമുക്ക് - കരിമരുതുംകിരി റോഡ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. നൗഷാദ് ബ്ലാത്തൂർ, ബാബു പള്ളിപ്പുറം, ജോൺസൺ ചിറവയൽ, ജാനേഷ്, സാലി ജെയിംസ്, എന്നിവർ പ്രസംഗിച്ചു.