അവധിക്കാല കായിക പരിശീലനം
1540989
Wednesday, April 9, 2025 1:50 AM IST
ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടിയുള്ള ബാസ്ക്കറ്റ് ബോൾ, കബഡി, അത്ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളുടെ അവധിക്കാല പരിശീലന പരിപാടി സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് റാത്തപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സോയി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപിക ലിൻസി ജോസ്, യുപി സ്കൂൾ മുഖ്യാധ്യാപിക ഷൈനി മാത്യു, ഹൈസ്കൂൾ കായികാധ്യാപകൻ സി. ജോർജ് ജോസഫ്, അധ്യാപകരായ ജോഷി തോമസ്, ആശ റിജോ, സിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ബാസ്ക്കറ്റ്ബോൾ, കബഡി, അത്ലറ്റിക്സ് പരിശീലകരായ എം.എ. നിക്കോളാസ്, എം.കെ. മുഹമ്മദലി, ടോണി സെബാസ്റ്റ്യൻ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ദിവസവും രാവിലെ 6.30 മുതൽ 8.30 വരെ യുപി സ്കൂൾ ഗ്രൗണ്ടിലാണു പരിശീലനം.