എളമ്പേരംപാറയിൽ കാർ അപകടത്തിൽപ്പെട്ടു
1540644
Tuesday, April 8, 2025 12:55 AM IST
നാടുകാണി: നാടുകാണി എളമ്പേരംപാറയിൽ കാർ അപകടത്തിൽപ്പെട്ടു കീഴ്മേൽ മറിഞ്ഞു. കാർ യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. മലപ്പുറത്തുനിന്നു ചപ്പാരപ്പടവിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.
എളമ്പേരം പാറയിൽ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അടുത്തുള്ള കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കാർ തിങ്കളാഴ്ച രാവിലെ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.