എട്ടു വയസുകാരിയടക്കം രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1540987
Wednesday, April 9, 2025 1:50 AM IST
കൂത്തുപറമ്പ്: എട്ടു വയസുകാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മമ്പറം പൊയനാട് എൽപി സകൂൾ വിദ്യാർഥിനി അജ്വ ഫാത്തിമ (എട്ട്), ജസ്മിന(38) എന്നിവര്‍ക്ക് നേരേയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
പൊയനാട് മാപ്പിള എല്‍പി സ്കൂള്‍ പരിസരത്ത് ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന അജ്വ ഫാത്തിമയ്ക്കും മറ്റൊരു വിദ്യാര്‍ഥിയെ സ്കൂളിലേക്ക് കൊണ്ടുവിടുകയായിരുന്ന ജസ്മിനയ്ക്കുമാണ് തെരുവുനായയുടെ കടിയേറ്റത്.
കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഇരുവരേയും സ്കൂള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊയനാട് സ്വദേശി എന്‍.കെ സനീര്‍- കെ.പി. ഫൗസിയ ദമ്പതികളുടെ മകളാണ് അജ്വ ഫാത്തിമ.