കാട്ടുപന്നി ശല്യം രൂക്ഷം: ജീവിതം വഴിമുട്ടി കർഷകർ
1540645
Tuesday, April 8, 2025 12:55 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ മണക്കടവ്, മധുവനം പ്രദേശത്ത് കാട്ടുപന്നി അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. പ്രദേശത്തെ നിരവധി കർഷകരുടെ വാഴ, കപ്പ, ചേന, ചേമ്പ്, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷികവിളകൾ കാട്ടുപന്നിക്കുട്ടം വ്യാപകമായി നശിപ്പിച്ചു. മധുവനത്തെ കുന്നേൽ അജിത്തിന്റെ വാഴ, കവുങ്ങ്, കപ്പ എന്നിവ വ്യാപകമായി നശിപ്പിച്ചു.
കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് കർഷകർക്ക് ഭീഷണിയായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നാശനഷ്ടങ്ങൾ വിതക്കുന്നത്. ഇതോടെ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് കർഷകർ.
വന്യ മൃഗശല്യത്തിൽ നിന്ന് കർഷകരുടെ വിളകൾ സംരക്ഷിക്കാൻ പഞ്ചായത്തും, ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായും ഇടപെടണമെന്ന് ചീക്കാട് വികസന സമിതി ആവശ്യപ്പെട്ടു.