കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു
1540990
Wednesday, April 9, 2025 1:50 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അക്ഷര സാന്ത്വനം -പബ്ലിക്ക് ലൈബ്രറി പ്രവർത്തനം തുടങ്ങി. വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ദയ ചെയർമാൻ കെ. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യാതിഥിയായിരുന്നു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം വി.വി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
ലൈബ്രറിയിൽ ചുമർ ചിത്രം വരച്ച ചിത്രകാരൻമാരായ ബിജു പാണപ്പുഴ, റിഗേഷ് പുളിയൂൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി സീബാ ബാലൻ, വൈസ് ചെയർമാൻ എം.വി രാജീവൻ എന്നിവർ പ്രസംഗിച്ചു.
സ്ഥിരമായി ഡയാലിസിസിന് വരന്നവർക്കും കൂട്ടായി വരുന്നവർക്കം ഇവിടെ നിന്ന് പുസ്തകം വായിക്കാനെടുക്കാം. വാർഡുകളിൽ രോഗികൾക്കും പുസ്തകങ്ങൾ നൽകും. ആശുപത്രി ബ്ലോക്കിലെ ന്യൂ ബോൺ ഐസിയു, പ്രസവവാർഡ് എന്നിവ പ്രവർത്തിക്കുന്ന അഞ്ചാം നിലയിലാണ് അക്ഷര സാന്ത്വനം ലൈബ്രറി.
പ്രമുഖരായ എഴുത്തുകാരിൽ നിന്നുൾപ്പെടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ സംഭാവനയായി ശേഖരിച്ചാണ് ലൈബ്രറി ഒരുക്കിയത്.