ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളി തിരുനാൾ ഏഴു മുതൽ
1511172
Wednesday, February 5, 2025 1:03 AM IST
ചെറുപുഴ: ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ഏഴു മുതൽ 16 വരെ നടക്കും. ഏഴിന് വൈകുന്നേരം 4.15ന് ഇടവക വികാരി ഫാ. ജോസഫ് ജസ്റ്റിൻ തിരുനാളിന് കൊടിയേറ്റും. 4.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് റവ. ഡോ. റെജി കാഞ്ഞിരത്തുംകുന്നേൽ കാർമികത്വം വഹിക്കും. എട്ടിന് 4.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ലാസർ വരമ്പകത്ത് കാർമികത്വം വഹിക്കും.
ഒൻപതിന് വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന, ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. സാബു പുതുശേരി കാർമികത്വം വഹിക്കും. 10 മുതൽ 13 വരെയുള്ള തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ ഫാ. ജെയിംസ് വാളിമലയിൽ, ഫാ. തോമസ് പൂവൻപുഴ, ഫാ. സിൽജോ ആവണിക്കുന്നേൽ, ഫാ. സേവ്യർ തേക്കനാൽ എന്നിവർ കാർമികത്വം വഹിക്കും. 14ന് വൈകുന്നേരം 4.15ന് ദിവ്യകാരുണ്യ ആരാധന, ജപമാല. 4.45ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ആന്റണി കിടാരത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് സൺഡേ സ്കൂളിന്റേയും ഭക്ത സംഘടനകളുടേയും വാർഷികം.
15ന് 4.15ന് ദിവ്യകാരുണ്യ ആരാധന, ജപമാല. 4.45ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത ചാൻസിലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് ടൗൺ പന്തലിലേയ്ക്ക് പ്രദക്ഷിണം. ഫാ. ആന്റണി അമ്പാട്ട് വചന സന്ദേശം നൽകും. രാത്രി 8.30ന് ഗാനമേള. 16ന് രാവിലെ ഒൻപതിന് ദിവ്യകാരുണ്യ ആരാധന, ജപമാല. 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് മരുതാനിക്കാട്ട് കാർമികത്വം വഹിക്കും. ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സമാപനാശിർവ്വാദം, സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.