എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1510668
Monday, February 3, 2025 12:53 AM IST
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പന്ത്രണ്ടാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. മുഖ്യാതിഥി ചാണ്ടി ഉമ്മൻ എംഎൽഎ പരേഡിൽ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ചാണ്ടി ഉമ്മനോടൊപ്പം സജീവ് ജോസഫ് എംഎൽഎ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി, സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, കുടിയാന്മല എസ്എച്ച്ഒ എം.എൻ. ബിജോയ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
തളിപ്പറമ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിൻ രവീന്ദ്രൻ, തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമരാജൻ കക്കടി, കണ്ണൂർ റൂറൽ എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. പ്രസാദ്, ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, വാർഡ് മെംബർ ഷൈല ജോയ് എന്നിവർ പങ്കെടുത്തു.
എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർമാരായ മഹേഷ്, കല, കമ്യൂണിറ്റി ഓഫീസർമാരായ ഡെസ്റ്റി ദേവസ്യ, ക്ലീറ്റസ് പോൾ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഞ്ചാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ഫിലോമിന മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. പരേഡിൽ എസ്പിസി കണ്ണൂർ ജില്ലാ നോഡൽ ഓഫീസർ എം.പി.വിനോദ് കുമാർ, ശ്രീകണ്ഠപുരം എസ്എച്ച്ഒ ടി.എൽ.സന്തോഷ് കുമാർ, എസ്പിസി എഡിഎൻഒ കെ.പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, മുഖ്യാധ്യാപിക പി.എൻ.ഗീത എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
അധ്യാപകരായ എ.വി.രതീഷ്, വി.കെ.സജിത എന്നിവരാണ് എസ്പിസി സിപിഒമാരുടെ ചുമതല വഹിക്കുന്നത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ ഇ.വി.ബിനീഷ്, പി.പി.ഗ്രീഷ്മ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ഡ്രിൽ ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുന്നത്.