റോഡ് മുറിച്ചുകടക്കവെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
1510818
Monday, February 3, 2025 10:06 PM IST
പഴയങ്ങാടി: ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.കണ്ണപുരം ദേശപ്രിയ വായനശാലയ്ക്ക് സമീപത്തെ മീത്തിലെ വീട്ടിൽ ബാലകൃഷ്ണനാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 10 ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: തങ്കമണി (തൃച്ചംബരം ) മക്കൾ: പ്രവീൺ (സിവിൽ പോലീസ് ഓഫിസർ, വളപട്ടണം )പ്രജീഷ് (ഗൾഫ് ),മരുമക്കൾ: മനിഷ (ചെറുവച്ചേരി ) സഹോദരി: പരേതയായ സരോജിനി.