കണ്ണൂർ സിപിഎം: 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
1510917
Tuesday, February 4, 2025 2:09 AM IST
തളിപ്പറമ്പ്: എം.വി. ജയരാജൻ വീണ്ടും ജില്ലാ സെക്രട്ടറിയാകുന്ന 50 അംഗ സിപിഎം ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങൾ. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, എം.വി. നികേഷ് കുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നികേഷ്കുമാർ നേരത്തെ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി എന്നിവരും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തെ തുടർന്ന് നടപടി നേരിട്ട വി. കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നേരത്തെ കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. തളിപ്പറന്പ് മുൻ എംഎൽഎ ജയിംസ് മാത്യുവിനെ ഒഴിവാക്കി. അച്ചടക്ക നടപടിക്ക് വിധേയയായ പി.പി. ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പുതിയ ജില്ലാ കമ്മിറ്റിയംഗങ്ങള്‍
എം.വി. ജയരാജന്, എം. പ്രകാശന്, എം.സുരേന്ദ്രന്, കാരായി രാജന്, ടി.കെ. ഗോവിന്ദന്, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രന്‍, പി.പുരുഷോത്തമന്, എന്‍. സുകന്യ, സി. സത്യപാലന്, കെ.വി. സുമേഷ്, ടി.ഐ. മധുസൂദനന്, പി. സന്തോഷ്, എം. കരുണാകരന്, പി.കെ.ശ്യാമള, കെ.സന്തോഷ്, എം. വിജിന്, എം. ഷാജര്‍, പി.കെ. ശബരീഷ് കുമാര്‍, കെ. മനോഹരന്, എം.സി. പവിത്രന്, കെ. ധനഞ്ജയന്, വി.കെ. സനോജ്, എം.വി. സരള, എന്‍.വി. ചന്ദ്രബാബു, ബിനോയ് കുര്യന്, സി.വി. ശശീന്ദ്രന്, കെ. പത്മനാഭന്, അഡ്വ. എം. രാജന്, കെ.ഇ. കുഞ്ഞബ്ദുള്ള, കെ. ശശിധരന്, കെ.സി. ഹരികൃഷ്ണന് മാസ്റ്റര്‍, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരന്, ടി. ഷബ്ന, കെ.പി. സുധാകരന്, കെ.വി. സക്കീര്‍ ഹുസൈന്, സാജന് കെ. ജോസഫ്.
പുതുമുഖങ്ങൾ: വി. കുഞ്ഞിക്കൃഷ്ണന്, എം.വി. നികേഷ്കുമാര്‍, കെ. അനുശ്രീ, പി. ഗോവിന്ദന്, കെ.പി.വി. പ്രീത, എന്‍. അനില്‍കുമാര്‍, സി.എം. കൃഷ്ണന്, മുഹമ്മദ് അഫ്സല്, സരിന് ശശി, കെ. ജനാര്ദനന്, സി.കെ. രമേശന്.