ഒറോത ഫെസ്റ്റ്: വിദ്യാർഥികളെ അനുമോദിച്ചു
1510670
Monday, February 3, 2025 12:53 AM IST
ചെമ്പേരി: ഒറോത ഫെസ്റ്റിൽ ഹാസ്യതാരവും മിമിക്രി കലാകാരനുമായ ഉണ്ണിരാജും അതിഥിയായെത്തി. സ്കൂൾ കലോത്സവങ്ങളിൽ വിജയികളായ ചെമ്പേരിയിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. കല, കായിക മത്സരങ്ങളിൽ ജില്ല, സംസ്ഥാന തലങ്ങളിൽ വിജയികളായ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു.
ഏരുവേശി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ് മുഖ്യാതിഥിയായിരുന്നു. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, ട്വിങ്കിൾ ജേക്കബ്, സോന ഷാജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലോത്സവ വിജയികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം നടന്ന വടംവലി മത്സരം കുടിയാന്മല സിഐ എം.എൻ.ബിനോയ് ഉദ്ഘാടനം ചെയ്തു.
ഒറോത ഫെസ്റ്റിൽ ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന സാഹിത്യ സദസ് കഥാകാരൻ കാക്കനാടന്റെ മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്യും. 'ഖരം' സിനിമയുടെ സംവിധായകൻ ഡോ.പി.വി.ജോസ് പൂവേലിൽ അധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യകാരന്മാരായ താഹ മാടായി, വിനോയ് തോമസ്, രമേശൻ ബ്ളാത്തൂർ തുടങ്ങിയവർ സാഹിത്യ സദസിൽ പങ്കെടുക്കും. ജോബിഷ് എം.ജോസഫ് മോഡറേറ്ററായിരിക്കും.