ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം
1510607
Sunday, February 2, 2025 8:37 AM IST
ശ്രീകണ്ഠപുരം: തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം നടത്തി. ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ കെ.വി ഫിലോമിന അധ്യക്ഷത വഹിച്ചു. ജില്ലയിലെ 29 സിഡിഎസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.
ശ്രീകണ്ഠപുരം മുനിസിപ്പൽ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ, ജോസഫീന , വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ എം.വി. ജയൻ, സിഡിഎസ് ചെയർപേഴ്സൺ എ. ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബ്രദർ. ഡോ. റെജി സ്കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.