അധ്യാപക നിയമനം: ജില്ലാതല പരിശോധന വേഗത്തിലാക്കണമെന്ന് കെപിപിഎച്ച്എ
1510925
Tuesday, February 4, 2025 2:09 AM IST
മാഹി: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകാരം നല്കുന്ന എയിഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളുടെ ജില്ലാതല പരിശോധന (ഡിഡിഇ ഓഡിറ്റ് ) വേഗത്തിലാക്കാൻ നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മയ്യഴി കലാഗ്രാമത്തിലെ 'ബാൽരാജ് മാസ്റ്റർ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ വിരമിക്കുന്ന സംഘടനാ ഭാരവാഹികൾക്ക് ഉപഹാരം നൽകി.
ഭാരവാഹികളായി എ. വിനോദ്കുമാർ -പ്രസിഡന്റ്, ഡെന്നി മാത്യു, ഒ. ബിജു, കെ. വത്സല -വൈസ് പ്രസിഡന്റ്, പി.എം. ശ്രീലിന, കെ.പി. പ്രിയ, ജാൻസി മാത്യു- അസിസ്റ്റന്റ് സെക്രട്ടറി, വി.പി. രാജീവൻ -സെക്രട്ടറി, ടി.എം. സഞ്ചു -ജോയിന്റ് സെക്രട്ടറി, എ.കെ. സുധാമണി -ട്രഷറർ. വനിതാ ഫോറം: സി.കെ. ബിന്ദു -ചെയർപേഴ്സൺ, ബിന്ദു കൃഷ്ണൻ - കൺവീനർ.