പി. മുകുന്ദൻ പുറത്ത്; അണികൾ അമ്പരപ്പിൽ
1511159
Wednesday, February 5, 2025 1:03 AM IST
തളിപ്പറമ്പ്: സിപിഎം നേതാവും ആന്തൂർ നഗരസഭ ചെയർമാനായ പി. മുകുന്ദനെ അപ്രതീക്ഷിത മായി ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നറിയാതെ തളിപ്പറമ്പിലേയും ആന്തൂരി ലേയും പാർട്ടി അംഗങ്ങളും അനുഭാവികളും, പ്രവർത്തകരും. സാധാരണക്കാരായ പ്രവർത്തകർക്കി ടയിലെ സർവസമ്മതനായ നേതാവാണ് പി .മുകുന്ദൻ.
പ്രതിസന്ധി ഘട്ടങ്ങളിലടക്കം ദീർഘകാലം സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കലാകാരൻ കൂടിയാണ് പി. മുകുന്ദൻ. ഇത്തവണത്തെ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേള നത്തിന് മുന്നോടിയായി പതാക ഉയർത്തുമ്പോൾ പതാക ഗാനം ആലപിച്ചതും അദ്ദേഹമായിരുന്നു. രണ്ട് ടേം ആയി ഇദ്ദേഹം ജില്ലാ കമ്മിറ്റിയിലുണ്ട്. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽനിന്നും പ്രായപരിധി കഴിഞ്ഞവരടക്കമുള്ളവരെ ഒഴിവാക്കുന്ന കൂട്ടത്തിലാണ് 64 വയസുള്ള പ്രായപരിധി പോലും ബാധകമല്ലാത്ത മുകുന്ദനെ ഒഴിവാക്കിയത്.
ആന്തൂര്‍ നഗരസഭയെ കേരളത്തിലെ ഏറ്റവും മികച്ച നഗരസഭകളിലൊന്നായി മാറ്റിയെടുക്കാന്‍ പി. മുകുന്ദന് വഹിച്ച പങ്ക് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും സമ്മതിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരില്‍ എല്ലാവിഭാഗങ്ങളില്‍ പെട്ടവരുടെയും പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയനേതാവിനെ എന്തിന് ഒഴിവാക്കി എന്ന അണികളുടെ ചോദ്യത്തിന് നേതാക്കൾക്ക് ഉത്തരമില്ല.
എന്നാല്‍ അതൊക്കെ സ്വാഭാവികമാണെന്നും പുതിയ ആളുകള്‍ ജില്ലാ നേതൃനിരയിലേക്ക് കടന്നുവരട്ടെ എന്നുമാണ് പി. മുകുന്ദന്റെ പ്രതികരണം. അദ്ദേഹത്തിന് പകരമാണ് തളിപ്പറമ്പില്‍ നിന്നുള്ള സി.എം. കൃഷ്ണനെ ജില്ലാ കമ്മിറ്റിയിലെടുത്തത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് കൃഷ്ണൻ.