മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹസംഗമവും നടത്തി
1510615
Sunday, February 2, 2025 8:38 AM IST
കണ്ണൂർ: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹസംഗമവും നടത്തി. കണ്ണൂർ പ്രത്യാശഭവനിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു.
യുഡബ്ല്യുഇസി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ. മായൻ മൻമോഹൻ സിംഗ് അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി സി.വി. സന്തോഷ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തൊഴിലാളികളെ ആദരിച്ചു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അമൽ തോമസ്, ശ്രീജേഷ്, യുഡബ്ല്യുഇസി കണ്ണൂർ അസംബ്ലി പ്രസിഡന്റ് ശ്രീജേഷ് സ്കറിയ മൈലാടൂർ, ജില്ലാ വൈസ് പ്രസിഡന്റ് ജി.ബാബു,ആർ.പി നാസർ, സിസ്റ്റർ ജീന, സിസ്റ്റർ ലില്ലി, എം.തഹിറ എന്നിവർ പ്രസംഗിച്ചു.