കേളകം സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1510088
Saturday, February 1, 2025 2:08 AM IST
കേളകം: സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിനും രജത ജൂബിലി ആഘോഷത്തിനും തുടക്കംകുറിച്ച് ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് കൊടിയേറ്റി. തുടർന്നുള്ള തിരുക്കർമങ്ങൾക്ക് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു.
തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ തിരുക്കർമങ്ങൾക്ക് ഫാ. ഇമ്മാനുവേൽ കണ്ടത്തിൽ, ഫാ. ജോയി തുരുത്തേൽ, ഫാ. ജോസ് വടയാപറമ്പിൽ, ഫാ. മാത്യു കറുത്തേടത്ത്, ഫാ. ജോസ് തെക്കനാടി, ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ, ഫാ. ഏബ്രഹാം നെല്ലിക്കൽ, ഫാ. ബിന്റോ വട്ടോടിയിൽ ഒഎസ്ബി, ഫാ. വിൻസെന്റ് കുന്നപ്പള്ളി ഒഎസ്ബി, ഫാ. ജിന്റോ തട്ടുപറമ്പിൽ, ഫാ. ടിബിൻ ചക്കുളത്തിൽ, ഫാ. ക്രിസ്റ്റിൻ തുറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് സൺഡേ സ്കൂൾ-ഭക്തസംഘടനകളുടെ വാർഷികം, എട്ടിന് ഫ്ലാഷ് നൈറ്റ് 25 (മാജിക്, കോമിക്, മ്യൂസിക്ക് ആൻഡ് സിനിമാറ്റിക്ക്) എന്നിവയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഒന്പതിന് തിരുക്കർമങ്ങൾക്ക് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും.