എടൂർ- വീർപ്പാട് റോഡിൽ യാത്രാ ദുരിതം
1511166
Wednesday, February 5, 2025 1:03 AM IST
ഇരിട്ടി: ജില്ലാ പഞ്ചായത്ത് 1.25 കോടി രൂപ മുടക്കി നവീകരിച്ച എടൂർ-വീർപ്പാട് റോഡിന്റെ അവശേഷിച്ച 2.300 കിലോമീറ്റർ നവീകരിച്ചില്ല. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിത പൂർണമാണ്. ഇവിടെ റോഡിന്റെ അടിത്തറപോലും തകർന്ന് കാൽനട യാത്രികർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് .
എടൂർ കാരാപറമ്പിൽ തുടങ്ങി വീർപ്പാടേയ്ക്ക് എത്തുന്ന നാലു കിലോമീറ്റർ പ്രധാന റൂട്ടിൽ ഉരുപ്പുംകൂണ്ട് വരെ 1.7 കിലോമീറ്റർ ദൂരം 1.25 കോടി രൂപ മുടക്കി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഒരു വർഷം മുൻപ് നവീകരണം നടത്തിയിരുന്നു. എന്നാൽ ഉരുപ്പുംകുണ്ട് മുതൽ വീർപ്പാട് വരെയുള്ള 2.3 കിലോമീറ്റർ ദൂരം നവീകരിക്കാൻ ഒരു വർഷം കഴിഞ്ഞിട്ടും തുക വകയിരുത്താത്താണു പ്രശനം. കഴിഞ്ഞ വർഷം 800 മീറ്ററോളം താത്കാലിക കുഴിയടയ്ക്കൽ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ് .