സിപിഎം സമ്മേളനം: അലങ്കാര ദീപങ്ങള്‍ തെളിക്കാന്‍ വൈദ്യുതി മോഷണം
1511158
Wednesday, February 5, 2025 1:03 AM IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരമധ്യത്തിലെ സ്ഥാപിച്ച അലങ്കാരദീപങ്ങള്‍ തെളിക്കാന്‍ വൈദ്യുതിമോഷണം നടത്തിയ സംഭവം വിവാദമായി. നഗരമധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റില്‍ നിന്നാണ് വൈദ്യുതി മോഷ്ടിച്ചത്.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കെഎസ്ഇബി കാഞ്ഞങ്ങാട് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും ജനറേറ്റര്‍ കൊണ്ടുവന്ന് കണക്ഷന് നല്കി സിപിഎം തടിതപ്പുകയായിരുന്നു.