പികെഎം കോളജിൽ ലാപ്ടോപ് സമർപ്പണവും സംവാദവും നടത്തി
1510602
Sunday, February 2, 2025 8:37 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലേക്കുള്ള ലാപ്ടോപ് സമർപ്പണ ചടങ്ങും പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനുമായി സംവാദവും കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎയോടൊപ്പം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും ചടങ്ങിൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടന്നി. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോളജിന് വാങ്ങിയ അഞ്ച് ലാപ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.തുടർന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അധ്യാപക-വിദ്യാർഥികളുമായി സംവാദം നടത്തി. ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ, ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ അധ്യാപക വിദ്യാർഥിനി അനീറ്റ ബിജു എന്നിവർ പ്രസംഗിച്ചു.