ബോധവത്കരണ ക്ലാസ് നടത്തി
1510930
Tuesday, February 4, 2025 2:09 AM IST
ശ്രീകണ്ഠപുരം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രി, സീതാലയം- സദ്ഗമയ യൂണിറ്റുകളുടെയും സാൻ ജോർജിയ സ്പെഷൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.
ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷൽ സ്കൂളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ് അധ്യക്ഷത വഹിച്ചു. ഡോ.ടിൻഡിൽ തോമസ് ക്ലാസിന് നേതൃത്വം നൽകി. സ്കൂളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ജോണറ്റ് മരിയ, സ്പെഷൽ എഡ്യൂക്കേറ്റർ സിസ്റ്റർ മരിയ എന്നിവർ പ്രസംഗിച്ചു.