വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1510604
Sunday, February 2, 2025 8:37 AM IST
ശ്രീകണ്ഠപുരം: കെഎസ്എസ് ജില്ലാ കമ്മിറ്റി, കണ്ണൂർ റോയൽ പെപ്പർ ഫാമിംഗ് കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന ക്ലാസ് ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്നു.
പയ്യാവൂർ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ പി. അജീഷ് ഉദ്ഘാടനം ചെയ്തു. കമ്പനി എംഡി ഡെന്നിസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ജിനേഷ് കാളിയാനി പരിശീലന ക്ലാസ് നയിച്ചു. കെഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, രാജൻ കണിയാർവയൽ, കമ്പനി പിആർഒ കെ.ടി. മാത്യു എന്നിവർ പ്രസംഗിച്ചു.