സ്കൂൾ വാർഷികവും യാത്രയയപ്പും
1510091
Saturday, February 1, 2025 2:08 AM IST
ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ 57-ാമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക മിനിമോൾ പി. സിറിയക്കിനുള്ള യാത്രയയപ്പും നൽകി. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കളരിക്കൽ, അസി. വികാരി ഫാ. എബിൻ മുള്ളംകുഴി, പഞ്ചായത്തംഗം ജോസഫ് വട്ടുകുളം, എൻ.എസ്. സൂസമ്മ, തോമസ് നടുത്തോട്ടത്തിൽ, സണ്ണി സെബാസ്റ്റ്യൻ, സന്ധ്യ ആന്റോ, ഷേർളി ജോസഫ്, സിസ്റ്റർ ബെറ്റ്സി, സന്തോഷ് മാത്യു, ഗ്ലോറി മരിയ റിജു എന്നിവർ പ്രസംഗിച്ചു. കലാ-കായിക, അക്കാഡമിക് പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.