നുച്യാട്-മണിക്കടവ്-കാഞ്ഞിരക്കൊല്ലി റോഡ് : കാരാറുകാരനെ ടെർമിനേറ്റ് ചെയ്യണം- സജീവ് ജോസഫ്
1510611
Sunday, February 2, 2025 8:37 AM IST
ശ്രീകണ്ഠപുരം: നുച്യാട് - മണിക്കടവ് -കാഞ്ഞിരക്കൊല്ലി റോഡ് നിർമാണം ഉടൻ പുന:രാരംഭിച്ചില്ലെങ്കിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
കരുവഞ്ചാൽപാലം, വളക്കൈ കൊയ്യം റോഡ് തുടങ്ങിയവയുടെ നിർമാണം പൂർത്തീകരിച്ച് മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കും. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി നടുവിൽ റോഡിന്റെ ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി വരെ ആദ്യഘട്ട ടാറിംഗ് ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഗവ. യു.പി സ്കൂൾ അരീക്കമല കെട്ടിട നിർമാണം, വിമലശേരി - തേർത്തല്ലി റോഡിന്റെ നിർമാണം എന്നിവ അവസാനഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി.
ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം ഗവ. എൽപി സ്കൂൾ പരിപ്പായി സ്കൂളിന്റെ കെട്ടിട നിർമാണം തുടങ്ങിയവയുടെ പ്രവൃത്തി ആരംഭിച്ചതായും യോഗം വിലയിരുത്തി
യോഗത്തിൽ നഗരസഭാധ്യക്ഷ. കെ.വി. ഫിലോമിന , നോഡൽ ഓഫിസർ , കെ.എം, ഹാരിഷ് , എക്സിക്യൂട്ടീവ് എൻജിനിയർ, സി.സവിത എഇമാരായ എം.സി. രാജൻ, വി.കെ. നമിത , അശ്വതി അജയൻ , എൻ .പി.അശ്വതി, കെ.ലീല എ.എ. ഉണ്ണി, എൻ.കെ.സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.