ഇരിക്കൂറിൽ റോഡുകളുടെ നവീകരണത്തിന് മൂന്നരകോടി
1510931
Tuesday, February 4, 2025 2:09 AM IST
നടുവിൽ: ഇരിക്കൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്നര കോടിയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ. പാടിവിലങ്ങ് അംബേദ്കർ കോളനി റോഡ്, ഉമികുന്ന് കണ്ടകശേരി റോഡ് , കുരിശിങ്കൽ കളപ്പുരപ്പടി റോഡ്, ഗാന്ധിനഗർ ചേലക്കയം റോഡ്, കോവാട്ടു കവല - കൊടകപ്പള്ളി റോഡ്, വേങ്കുന്ന് - പുതുശേരിക്കവല, ജോൺ മാത്യു റോഡ്, തേർമല - മുത്തായകുന്ന് - കോളനി റോഡ്, ആനക്കുഴി - എസ്ടി കോളനി റോഡ്, ആലത്തൊടി സെക്കൻഡ് സ്ട്രീറ്റ് റോഡ്, സെമിനാരി - പൈസായി റോഡ്, പട്ടുവം - കൊളോട് - നെടുവള്ളൂർ - ഡയനാമോസ് ഗ്രൗണ്ട് റോഡ്, ഓടച്ചറവയൽ - വഞ്ഞൂർ റോഡ്, കൈവെട്ടിച്ചാൽ - അലക്സ് നഗർ റോഡ്, ത്രിക്കടമ്പ് - തലക്കാംചീത്ത - വഞ്ഞൂർ റോഡ്, ഞള്ളിമാക്കൽ കവല തോലംമ്പുഴപടി റോഡ്, ആലപ്പുര - കരിങ്ങടപടി റോഡ്, താളിപ്പാറ - എരുവാൻവയൽ റോഡ് , വി.കെ. അബ്ദുൾ ഖാദർ മൗലവി റോഡ്, അരങ്ങം ഉദയം റോഡ്, പെരുനിലം - ആനന്ദഭവൻ റോഡ്, പത്തായക്കുണ്ട് -ചപ്പാരമല റോഡ്, രയറോം - ബീമ്പുംകാട് ജലനിധി റോഡ്, കോട്ടക്കടവ് ഗാന്ധി റോഡ്, വെട്ടിക്കാലമുക്ക്- കരിമരുതരിക്കരി റോഡ്, നെടുവോട് ഭജനമടം റോഡ്, താളിപ്പാറ - എപ്രേപ്പടി റോഡ്, മടത്തിൽപ്പടി -കാമല റോഡ്, എഴുത്താമട -പരപ്പ കൊച്ചുകുട്ടാപറമ്പ് റോഡ്, സെബാസ്റ്റ്യൻ റോഡ്, കൂനം-കമ്പനി റോഡ്, പരിപ്പായി -കൊക്കുന്ന് റോഡ്, പെട്രോൾ പമ്പ് - ആശാരികോട്ടം - കടുക്കമ്മൽ റോഡ്, നടയിൽപീടിക- ആലക്കാടൻ വയൽ റോഡ്, ചുണ്ടക്കുന്ന് - എക്ലി - മുയിപ്ര റോഡ്, തട്ടുകുന്ന് കെജെ അവന്യൂറോഡ്, വെങ്ങലോഡ് - ആന റോഡ്, മാങ്കുന്നു വയൽ - അംബേദ്കർ കോളനി റോഡ് എന്നീ റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.