കെഎസ്എസ്പിയു സമ്മേളനം
1510678
Monday, February 3, 2025 12:53 AM IST
മട്ടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂടാളി യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും കൂടാളി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.അശോകൻ, ട്രഷറർ എ. സുരേഷ്, എം.സി. മോഹനൻ, വി.ടി. ഹരിദാസ്, കെ.സി. ദാമോദരൻ നായർ, പി.നാരായണൻ, പി.കെ. യശോദ, കെ.കൃഷ്ണൻ, ടി.വി. ശ്രീനിവാസൻ, എം. സോമൻ, എം.വി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.എൻ. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമം ബ്ലോക്ക് സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണൻ, പി. കരുണാകരൻ, ടി.വി. മേരിക്കുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.