അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാൾ
1510614
Sunday, February 2, 2025 8:38 AM IST
ഇരിട്ടി: അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ സലേഷൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാൾ ആഘോഷിച്ചു. ചാപ്പലിൽ നടന്ന പ്രാർഥനയ്ക്കും ഡോക്യുമെന്ററി പ്രദർശനത്തിനും ശേഷം കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്തു.
സണ്ണി ജോസഫ് എംഎൽഎ, പിടിഎ വൈസ് പ്രസിഡന്റ് റിട്ട. എസ്പി പ്രിൻസ് എബ്രഹാം, അഡ്വ. മാത്യു കുന്നപ്പള്ളി, അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, കോളജ് മാനേജർ റവ.ഡോ. ജോയ് ഉള്ളാട്ടിൽ, പ്രിൻസിപ്പൽ, റവ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു.