പുതുക്കിപ്പണിത കപ്പേളയുടെ വെഞ്ചരിപ്പ് കർമം നടത്തി
1510090
Saturday, February 1, 2025 2:08 AM IST
കീഴപള്ളി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ കീഴിലുള്ള വട്ടപ്പറമ്പിലെ പുതുക്കിപ്പണിത വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കപ്പേളയുടെ വെഞ്ചരിപ്പ് കർമം ഇടവക വികാരി ഫാ. മാത്യൂ ചക്യാരത്ത് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.
കപ്പേള നിർമാണ കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ വർക്കി, ജോസ് പുളിച്ചമാക്കൽ, അപ്പച്ചൻ വട്ടപ്പാറ, രാരിച്ചൻ മുട്ടത്തിൽ, അപ്പച്ചൻ പീടിയേക്കൽ, സോണിയ ജോബി, ബെന്നി വട്ടപ്പാറ, ആലീസ് മഞ്ഞകുന്നേൽ, ജിൻസി പാറക്കൽ, ടൈറ്റസ് വെട്ടംതടം തുടങ്ങിയവർ നേതൃത്വം നൽകി.