തിരുമേനി ചെമ്മഞ്ചേരിയിൽ വൻ തീപിടുത്തം
1510929
Tuesday, February 4, 2025 2:09 AM IST
ചെറുപുഴ: തിരുമേനി ചെമ്മഞ്ചേരിയിൽ വൻ തീപിടുത്തം. ഏക്കർ കണക്കിനു കൃഷിയിടം കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. തിരുമേനിയിലെ മൂന്നാനാൽ സുനീഷ് ജോർജിന്റെ കൃഷിയിടത്തിലാണു തീപിടുത്തമുണ്ടായത്.
ശക്തമായ കാറ്റിൽ തീ അതിവേഗം പടർന്നു. രണ്ടേകാൽ ഏക്കർ സ്ഥലത്തെ രണ്ടുവർഷം പ്രയമായ തെങ്ങിൻ തൈകൾ കത്തിനശിച്ചു. പെരിങ്ങോത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചതിനുശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. പെരിങ്ങോം ഫയർ സ്റ്റേഷൻ എസ്എഫ്ആർഒ കെ. സുനിൽ കുമാർ, ഷെറിൽ ബാബു, രഞ്ജിത്ത്, നൗഫൽ, അരുൺ, ഗോവിന്ദൻ, ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്.