ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണം: കണ്ണൂർ രൂപത കെഎൽസിഎ
1511162
Wednesday, February 5, 2025 1:03 AM IST
കണ്ണൂർ: കേന്ദ്ര സർക്കാരിനെ പിന്തുടർന്ന് കേരള സർക്കാർ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യർഥികൾക്കായുള്ള വിവിധ സ്കോളർഷിപ്പുകളുടെ തുക നേർപകുതിയായി വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും ന്യൂനപക്ഷ വിദ്യാർഥികളോടുള്ള കടുത്ത വഞ്ചനയുമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത സമിതി യോഗം അഭിപ്രായപ്പെട്ടു.ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാനുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ പ്രോത്സാഹനാർത്ഥം നൽകിവരുന്ന സ്കോളർഷിപ്പ് തുക വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
കെഎൽസിഎ കണ്ണൂർ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രുപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,
ട്രഷറർ ക്രിസ്റ്റഫർ കല്ലറയ്ക്കൽ ,കെ.എച്ച്. ജോൺ, ഫ്രാൻസിസ് അലക്സ്, റിനേഷ് ആന്റണി, സുനിൽ, ജോയ്സ് മെനേസസ് , ഡിക്സൺ ബാബു, റിക്സൺ ജോസഫ്, എലിസബത്ത് കുന്നോത്ത്, ലെസ്ലി ഫർണാണ്ടസ്. ജോൺ ബാബു ,ആന്റണി ലൂയീസ് , ബോബി ഫർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.