തിരുനാൾ ആഘോഷം
1510669
Monday, February 3, 2025 12:53 AM IST
മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ
മടമ്പം: ലൂർദ് മാതാ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുറത്ത് നമസ്കാരം ഉൾപ്പെടെയുള്ള തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.30 ന് ഫൊറോന വികാരി ഫാ.സജി മെത്താനത്ത് കൊടിയേറ്റും. വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് ഫാ.ജിബിൽ കുഴിവേലിൽ കാർമികത്വം വഹിക്കും. നാളെ മുതൽ എട്ടുവരെയും 10 നും വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.എൽബിൻ തിരുനെല്ലിപ്പറമ്പിൽ, ഫാ.ടോമി പട്ടുമാക്കിൽ, ഫാ.ജോമി പതിപ്പറമ്പിൽ, ഫാ.ജയ്സൺ പള്ളിക്കര, ഫാ.റിജോ മുട്ടത്തിൽ, ഫാ.സിനോജ് കാരുപ്ലാക്കിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
ഒന്പതിന് രാവിലെ 6.30 ന് കണിയാർവയലിൽ വിശുദ്ധ കുർബാന. 7.20 ന് വിശുദ്ധ കുർബാന-ഫാ.ജോസ് കറുകപ്പറമ്പിൽ. രാത്രി 7.15 ന് ഓച്ചിറ തിരുഅരങ്ങിന്റെ നാടകം 'ആകാശം വരയ്ക്കുന്നവർ'. 11 ന് ഉച്ചകഴിഞ്ഞ് 3.30 ന് മടമ്പം പള്ളിയിലും 4.15 ന് തുമ്പേനി കപ്പേളയിലും വാദ്യമേളങ്ങൾ. അഞ്ചിന് തുമ്പേനിയിൽ ആഘോഷമായ പാട്ടുകുർബാന- ഫാ.ജിൻസൺ കൊട്ടിയാനിക്കൽ. തുടർന്ന് ഫാ.സജി മേക്കാട്ടേലിന്റെ നേതൃത്വത്തിൽ കുടിയേറ്റ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. ഫാ. ജേക്കബ് മുല്ലൂർ തിരുനാൾ സന്ദേശം നൽകും.
ഭക്തിനിർഭരമായ പുറത്ത് നമസ്കാരത്തിന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ.തോമസ് വട്ടക്കാട്ട്, ഫാ.സിൽജോ ആവണിക്കുന്നേൽ, എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ഫാ.അലക്സ് നൂറ്റിയാനിക്കുന്നേലിന്റെ നേതൃത്വത്തിൽ പള്ളിയിലേക്ക് പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ബിബിൻ അഞ്ചെമ്പിൽ . മേളവിസ്മയവും നടക്കും. 12 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന- ഫാ. ജയ്മോൻ കണ്ടാരപ്പള്ളിൽ. വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ.
അഞ്ചിന് തിരുനാൾ റാസ-ഫാ.ജിതിൻ വയലുങ്കൽ. ഫാ.തോമസ് വട്ടക്കാട്ട്, ഫാ. ഡിനോ കുമ്മാനിക്കാട്ട്, ഫാ. റെജി പുല്ലുവട്ടത്ത്, ഫാ. മാത്യു വട്ടുകുളങ്ങര എന്നിവർ സഹകാർമികരാകും. ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ വചന സന്ദേശം നൽകും. ഫാ. ലിന്റോ തടയിലിന്റെ നേതൃത്വത്തിൽ പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം- ഫാ.ബേബി കട്ടിയാങ്കൽ.
മൈക്കിൾഗിരി സെന്റ് മൈക്കിൾസ് പള്ളിയിൽ
മൈക്കിൾഗിരി: സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ അഞ്ചുദിവസങ്ങളിലായി നടന്ന തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ 6.30 ന് വിശുദ്ധ കുർബാനക്ക് ശേഷം 9.30 ന് ഫാ.തോമസ് വട്ടക്കാട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുനാൾ റാസക്ക് ഫാ.സന്തോഷ് ചാരംതൊട്ടിയിൽ, ഫാ.ടോമി പട്ടുമാക്കിൽ, ഫാ.ജോസ് കറുകപ്പറമ്പിൽ, ഫാ.മാത്യു വട്ടുകുളങ്ങര എന്നിവർ സഹകാർമികരായിരുന്നു.
ഫാ.ബിനോ ചേരിയിൽ തിരുനാൾ സന്ദേശം നൽകി. ഫാ.ജോൺസൺ കരിമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണത്തിനു ശേഷം പയ്യാവൂർ സെന്റ് ആൻസ് പള്ളി വികാരി ഫാ.ബിബിൻ അഞ്ചെമ്പിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിച്ചു. തുടർന്ന് ബാൻഡ് മേളവും ശിങ്കാരിമേളവും നടന്നു.
ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ
ശ്രീകണ്ഠപുരം: കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസത്യനോസിന്റെയും സംയുക്ത തിരുന്നാൾ സമാപിച്ചു.
വിശുദ്ധകുർബാന, വചനസന്ദേശം, നൊവേന, പ്രസുദേന്തി വാഴ്ച എന്നിവയ്ക്ക് ഫാ.ജോൺ പൊന്നമ്പേൽ കാർമികത്വം വഹിച്ചു. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം നടന്നു. തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ.ഫിലിപ്പ് കവിയിൽ വചന സന്ദേശം നൽകി. സമാപന ദിനത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.