റോഡുകളുടെ ഉദ്ഘാടനം നടത്തി
1510934
Tuesday, February 4, 2025 2:09 AM IST
ശ്രീകണ്ഠപുരം: നഗരസഭ പന്ന്യാൽ വാർഡിൽ ടാറിംഗ് പൂർത്തീകരിച്ച പന്ന്യാൽ ലിസിഗിരി ചർച്ച് റോഡ്, കോൺക്രീറ്റ് ചെയ്ത കൂട്ടുമുഖം- നീർച്ചാൽ റോഡ് എന്നിവയുടെ ഉദ്ഘാടനംസജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
ലിസിഗിരി പള്ളിവികാരി ഫാ. ജോസഫ് നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി. ജോസഫ്, പി.പി. ചന്ദ്രാംഗദൻ, ചെയർപേഴ്സൺ വി.പി.നസീമ, കൗൺസിലർ വിജിൽ മോഹൻ, വാർഡ് വികസനസമിതി കൺവീനർ പ്രിൻസൺ ആന്റണി, ഇ. വി. രാമകൃഷ്ണൻ, എൻ.ജെ. സ്റ്റീഫൻ, റോയ് മഴുവൻഞ്ചേരിയിൽ, വി.പി. റംഷാദ്, കെ.സി. ബെന്നി എന്നിവർ പ്രസംഗിച്ചു. പന്ന്യാൽ ലിസിഗിരി ചർച്ച് റോഡ് എട്ടു ലക്ഷം രൂപ ചെലവിലും കൂട്ടുമുഖം-നീർച്ചാൽ റോഡ് അഞ്ച് ലക്ഷം രൂപാ ചെലവിലുമാണ് പണി പൂർത്തിയാക്കിയത്.