അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു
1510286
Saturday, February 1, 2025 10:51 PM IST
ഇരിട്ടി: മട്ടന്നൂർ സിജെഎം കോടതിയിലെ പ്രമുഖ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു. ആറളം ചെടിക്കുളത്തെ ജെ. ജോർജ് പാദുവയാണ് (61) മരിച്ചു. ഇന്നലെ ഉച്ചയോടെ മട്ടന്നൂർ കോടതിക്കു സമീപത്തെ ഇദ്ദേഹത്തിന്റെ ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ, കൂത്തുപറമ്പ്, തലശേരി കോടതികളിൽ 35 വർഷമായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു.
ആദ്യകാല സിപിഎം നേതാവായിരുന്ന ജോർജ് സിപിഎം മുൻ ആറളം ലോക്കൽ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ മുൻ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
പരേതരായ ജോസഫ് പാദുവ-റോസമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഇ.പി. മേരിക്കുട്ടി (ആറളം പഞ്ചായത്തംഗം, മഹിള അസോസിയേഷൻ ഇരിട്ടി ഏരിയ കമ്മിറ്റിയംഗം). മക്കൾ: സൈറസ്, അഗസ്റ്റസ്. സംസ്കാരം ഇന്ന് മൂന്നിന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.