ചൂരൽമല ദുരന്തം: "ചലനം' വൈറലാകുന്നു
1510927
Tuesday, February 4, 2025 2:09 AM IST
ഇരിട്ടി: ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം ചലനം വൈറലാകുന്നു. ചൂരൽ മലയിലെ ദുരന്തത്തിൽ അമ്മയും സഹോദരിയും നഷ്ടപ്പെട്ടു തനിച്ചായി പോകുന്ന വിദ്യാർഥിയുടെ കഥയാണ് ഹ്രസ്വചിത്രമായി ആവിഷ്കരിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് കട്ടക്കലാണ് കഥ,തിരക്കഥ,സംഭാഷണം, സംവിധാനം നിർവഹിച്ചത്. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഹ്രസ്വചിത്രം നിർമിച്ചത്. കാമറ ചെയ്തിരിക്കുന്നത് സുബിൻ മാത്യുവാണ്. അധ്യാപകരായ വിനോദ് കുര്യൻ, ശരത് കുമാർ, അഫിൻ തോമസ്, തോമസ്, കെ.വി. ഷനോജ് , കെ.ജെ. ജോൺ, എൻ.വി. ജോയ്, റാൻസി ജോസഫ്, മെർലിൻ ബാബു, എം.പി. ഹരിത, എം. എം.ഷീജ , ലാലിക്കുട്ടി ഫ്രാൻസിസ്, വി.കെ. ദൃശ്യ , സാന്ദ്ര മാത്യു, നവ്യ കൃഷ്ണൻ, വിദ്യാർഥികളായ ഡേവിഡ് എം. ബേബി, ആൻഡ്രിയ പ്രവീൺ, ആദിത് മാത്യു, ആൽവിൻ സജീവ്, റോഷിക് തോമസ്, ചാൾസ് ബെന്നി, ഐഡൻ ആസാദ് ഷഫറുദ്ദീൻ, അമേഘ് പ്രദീപൻ, ജെറി ജോർജ്, അലൻ മേരി ബിനു, റെയ്ന തോമസ് എന്നിവരാണ് അഭിനേതാക്കൾ.