മർദനം: ഗൾഫിലേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
1510616
Sunday, February 2, 2025 8:38 AM IST
കൂത്തുപറമ്പ്: മാനന്തേരി ഞാലിൽ സ്വദേശിയായ യുവാവിനെ തലശേരിയിലേക്ക് വിളിച്ചു വരുത്തി കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതി അറസ്റ്റിൽ. കിണവക്കൽ ബെങ്കണച്ചാൽ കമ്പിത്തൂണിലെ മുഹമ്മദ് സയ്യിദ് ഷഹലിനെയാണ് (26) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലുൾപ്പെട്ട ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. 2024 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തേരി ഞാലിൽ സ്വദേശിയായ മിഥിലാജിനെ എരഞ്ഞോളിയിൽ വിളിച്ചുവരുത്തിയ മർദിക്കുകയായിരുന്നു. കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉമേഷ് ,എസ്ഐ എം. പി.രാജീവൻ,സിപിഒ ഷിജിൻ,ഡിസിപിഒ അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.