തളിപ്പറമ്പിൽ ഗതാഗത ക്രമീകരണം
1510605
Sunday, February 2, 2025 8:37 AM IST
തളിപ്പറമ്പ്: സിപിഎം ജില്ലാ പൊതുസമ്മേളനത്തിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ തളിപ്പറമ്പിൽ ഗതാഗത ക്രമീകരണം. കണ്ണൂർ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെഎസ്ടിപി വഴി പോകേണ്ടതാണ്.
കണ്ണൂർ നിന്ന് ചുടല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമശാല-വെള്ളിക്കീൽ-പട്ടുവം വഴിയോ ഏഴാംമൈൽ-പറപ്പുൽ-പട്ടുവം വഴിയോ പോകേണ്ടതാണ്.കണ്ണൂരിൽ നിന്ന് ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമശാല-കോൾമൊട്ട-ബാവുപറമ്പ -കുറുമാത്തൂർ വഴിയോ തൃച്ചംബരം-ഭ്രാന്തൻകുന്ന്-സർസയ്യിദ്-ടാഗോർ വഴിയോ പോകേണ്ടതാണ്.
പയ്യന്നൂർ, പിലാത്തറ ഭാഗങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ പഴയങ്ങാടി-വളപട്ടണം കെഎസ്ടിപി റോഡ് വഴി പോകേണ്ടതാണ്.പിലാത്തറ, ചുടല ഭാഗങ്ങളിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുടല - കുറ്റ്യേരി - കാഞ്ഞിരങ്ങാട്-കരിമ്പം വഴി പോകേണ്ടതാണ്.ആലക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടാഗോർ-അള്ളാംകുളം-സർസയ്യിദ്-തൃച്ചംബരം വഴി പോകേണ്ടതാണ്.ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ് മന്നയിൽ ആളുകളെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്നും നടത്തേണ്ടതാണ്.