ചാലോടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം
1510674
Monday, February 3, 2025 12:53 AM IST
മട്ടന്നൂർ: ചാലോടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ചാലോടും പരിസരങ്ങളിൽ നിന്നുമായി അഞ്ച് പേർക്ക് തെരുവുനായകളുടെ കടിയേറ്റു.
ചാലോട് ടൗണിൽ വച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്കും കൊളോളം, ടവർസ്റ്റോപ്പ് താഴെ കൊളോളം, മുട്ടന്നൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്നു പേർക്കുമാണ് കടിയേറ്റത്. ബസ് സ്റ്റാൻഡ് പരിസരം, ഗോവിന്ദാംവയൽ ക്ഷേത്രപരിസരം, അഞ്ചരക്കണ്ടി റോഡിലെ അണ്ടി കമ്പനിക്ക് സമീപം, എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവ് നായകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. തെരുവ് നായശല്യം നിയന്ത്രിക്കാൻ അധികൃതർ എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.