"എന്റെ മക്കളോടൊപ്പം ഊണ്' പരിപാടി സമാപിച്ചു
1511170
Wednesday, February 5, 2025 1:03 AM IST
പയ്യാവൂർ: ഗവ. യുപി സ്കൂളിൽ കഴിഞ്ഞ ജൂൺ മുതൽ നടത്തിവന്ന "എന്റെ മക്കളോടൊപ്പം ഊണ്' എന്ന പരിപാടിയുടെ സമാപനം സംഘടിപ്പിച്ചു. വീടുകളുടെ പരിസരത്ത് നിന്ന് ലഭിക്കുന്ന നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള ഊണ് വിദ്യാർഥികളെ പഴയകാല ഭക്ഷണ രീതികളിലേക്ക് തിരിച്ച് കൊണ്ടുണ്ട്പോകാനുള്ള ഒരു പരിശ്രമമായിരുന്നു. എല്ലാ മാസവും ഓരോ ക്ലാസിലേയും അധ്യാപകരും വിദ്യാർഥികളും ഒന്നിച്ച് "എന്റെ മക്കളോടൊപ്പം ഊണ് ' എന്ന പരിപാടി നടത്തിയിരുന്നു. സമാപന ദിവസം ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികൾ ഒന്നിച്ചിരുന്നാണു പരിപാടി നടത്തിയത്.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി. പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബിപിസി എം. ഉണ്ണികൃഷ്ണൻ, എസ്എംസി ചെയർമാൻ അനീഷ്, മദർ പിടിഎ പ്രസിഡന്റ് പ്രീബ ശിവദാസ്, എക്സിക്യൂട്ടീവ് അംഗം ഹനീഫ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ടി.എം. സാലി, മികവ് കോ-ഓർഡിനേറ്റർ എം. ബിന്ദു എന്നിവർ പ്രസംഗിച്ചു.