ഒരു കോടി ചെലവിൽ ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനം ആധുനികവത്കരിക്കുന്നു
1510679
Monday, February 3, 2025 12:53 AM IST
ഉളിക്കൽ: ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആധുനിക മൈതാനം ഒരുങ്ങുന്നു. ഒരു കോടി രൂപ മുടക്കിൽ മൈതാനം ആധുനിക രീതിയിൽ പുതിക്കിപ്പണിയുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 2024-25 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് നവീകരണം.
സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിർവഹണ ഏജൻസി. 1968 ലാണ് പടിയൂർ കല്യാട് പഞ്ചായത്ത് ഹൈസ്കൂൾ ഉളിക്കലിൽ ആരംഭിച്ചത്. 2000 ൽ വിഭജിച്ച് ഉളിക്കൽ പഞ്ചായത്ത് അയതോടെ ഉളിക്കൻ പഞ്ചായത്ത് ഹൈസ്കൂളായി മാറി. പിന്നിട് സർക്കാർ ഏറ്റെടുക്കുകയും പ്ലസ് ടു ബാച്ച് അനുവദിക്കുകയും ചെയ്തു. ഇപ്പോൾ 968 വിദ്യാർഥികൾ സ്കുളിൽ പഠിക്കുന്നുണ്ട്.