ഏഴിമല ലൂർദ് മാതാ പള്ളിയിൽ തിരുനാൾ തുടങ്ങി
1510675
Monday, February 3, 2025 12:53 AM IST
പയ്യന്നൂര്‍: ഏഴിമല ലൂര്‍ദ് മാതാ പള്ളിയിൽ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജസ്റ്റിൻ എടത്തിൽ കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഫാ. വിപിൻ വില്യം കാർമികത്വം വഹിച്ചു. ഫാ. ആഷ്ലിൻ കളത്തിൽ വചനസന്ദേശം നൽകി. ഇന്ന് മുതൽ ഒന്‍പത് വരെ വൈകുന്നേരം ആറിന് ദിവ്യബലി നടക്കും. വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. പ്രിൻസ് പനച്ചിത്തറ, ഫാ. ജോസ് പുളിന്താനം, ഫാ. ആൻസിൽ പീറ്റർ, ഫാ. റോയി നെടുന്താനം, ഫാ. സന്തോഷ് വില്യം, ഫാ. ഷിബു മന്നാംചേരിൽ, ഫാ. പ്ലേറ്റോ ഡിസിൽവ, ഫാ. റോയി കുഴിപ്പാക്കിൽ, ഫാ. ബിനോയ്, ഫാ. ഷിജോ ഏബ്രഹാം, ഫാ. ലിജോ ജോൺ എന്നിവർ കാർമികരാകും.
ഒന്‍പതിന് തൊഴിൽ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വെഞ്ചിരിപ്പും രാത്രി ഏഴിന് കലാസന്ധ്യയും നടക്കും. 10ന് വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കുരിശുമുക്ക് കപ്പേളയിലേക്ക് ദീപാലംകൃതമായ പ്രദക്ഷിണം നടക്കും. ഫാ. ജോ ബോസ്കോ തിരുനാള്‍ സന്ദേശം നല്‍കും.
തിരുനാൾ ദിനമായ 11ന് രാവിലെ 10ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിക്ക് സ്വീകരണവും തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ സമൂഹബലിയും നടക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന്, രാത്രി ഏഴിന് സ്റ്റാർ വോയ്സ് കണ്ണൂരിന്റെ ഗാനമേള എന്നിവയും നടക്കും.