മാതൃകാ ബസ് വെയ്റ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം
1510603
Sunday, February 2, 2025 8:37 AM IST
നടുവിൽ: നടുവിൽ നിർമിച്ച മാതൃകാ ബസ് വെയ്റ്റിംഗ് ഷെൽട്ടർ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അത്യാധുനികമായ രീതിയിലാണ് ഷെൽട്ടർ നിർമിച്ചത്.
മണ്ഡലത്തിലെ പ്രധാന ടൂറിസം പോയിന്റുകളിലേക്കുള്ള മാപ്പ്, ലൈറ്റ് ബോർഡുകൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ വെയിറ്റിംഗ് ഷെൽട്ടർ. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. എച്ച്. സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.പി. വാഹിദ, പഞ്ചായത്ത് മെംബർ രേഖ രഞ്ജിത്ത്, സാജു ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി പാണക്കുഴി, മൊയ്തീൻ. കെ മുഹമ്മദ് കുഞ്ഞി, കെ.പി. നസീർ എന്നിവർ പ്രസംഗിച്ചു.